പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏഷ്യയ്ക്ക് 299 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാക്കുമെന്ന് കണക്കുകള്‍
വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കന്‍-ഇസ്രായേല്‍ യുദ്ധം ഏഷ്യ-പസഫിക് സമ്പദ്വ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് റിപോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ (യുഎന്‍ഡിപി) റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സമ്പദ വ്യവസ്ഥയില്‍ 97 ബില്യണ്‍ മുതല്‍ 299 ബില്യണ്‍ ഡോളര്‍ വരെ നഷ്ടം സംഭവിക്കാമെന്നാണ് റിപോര്‍ട്ട്.
ആഗോളതലത്തില്‍, 32 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. അതില്‍ ഏകദേശം 8.8 ദശലക്ഷം പേര്‍ ഏഷ്യ-പസഫിക് മേഖലയിലായിരിക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
എണ്ണ, വാതക വിലയിലെ വര്‍ധന ഗതാഗതം, വൈദ്യുതി, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ചെലവുകള്‍ വര്‍ധിപ്പിച്ചു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഊര്‍ജ്ജ ഇറക്കുമതിയെ ആശ്രയിക്കുന്ന ഏഷ്യയെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.