പശ്ചിമേഷ്യന്‍ സംഘര്‍ഷം; ലോകത്തെ 'കാട്ടിലെ നിയമം' എന്ന അവസ്ഥയിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്
ബിജിങ്: ലോകത്തെ 'കാട്ടിലെ നിയമം' എന്ന അവസ്ഥയിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. അത് ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ശക്തര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ കഴിയും എന്ന അവസ്ഥയിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്നും ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി.