പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോക സമ്പദ് വ്യവസ്ഥയ്‌ക്കേറ്റ ദുരന്തം: ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്
ആസ്ട്രേലിയ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോക സമ്പദ് വ്യവസ്ഥയ്‌ക്കേറ്റ ദുരന്തമെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്. അതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ ലോകമെമ്പാടും വ്യക്തമായി കാണാമെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ സംസാരിക്കവെ, ഈ യുദ്ധം തുടക്കം മുതല്‍ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇത് സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനി ഈ യുദ്ധത്തില്‍ പങ്കാളിയല്ല, അതില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയോടും ഇറാനോടും വെടിവയ്പ്പും അക്രമവും എത്രയും വേഗം അവസാനിപ്പിച്ച് സംഭാഷണത്തിന്റെ പാത സ്വീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.