കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ കയര്‍ പൊട്ടി; രണ്ടു മരണം
കൊല്ലം: കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. യുവാവും രക്ഷിക്കാന്‍ ഇറങ്ങിയ യുവാവും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു(23)വും ഇയാളെ രക്ഷിക്കാന്‍ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാലു(24)മാണ് മരിച്ചത്.
വിഷ്ണു കിണറ്റില്‍ വീണപ്പോള്‍ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു സമീപത്തെ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനായ ഹരിലാല്‍. കിണറ്റില്‍ ചാടി വെള്ളത്തില്‍ നിന്നു പുറത്തെടുത്ത വിഷ്ണുവുമായി ഹരിലാല്‍ കിണറിനു മുകളിലേക്കു വരുന്നതിനിടെ കയര്‍ പൊട്ടി ഇരുവരും താഴേക്കു വീഴുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണു സംഭവം.