കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ആളും രക്ഷിക്കാന്‍ ഇറങ്ങിയ ആളും ശ്വാസം മുട്ടി മരിച്ചു
എരുമേലി: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. അനീഷ് ആണ് ആദ്യം കിണറ്റില്‍ ഇറങ്ങിയത്. ഇയാള്‍ക്ക് ശ്വാസം കിട്ടാതായതോടെ ബിജുവും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങള്‍ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.