എസ്ഡിപിഐ ദേശീയ പ്രസിഡണ്ടിന്റെ അറസ്റ്റ് ഫാസിസ്റ്റ് ഭരണകൂട വേട്ട : റസാഖ് പാലേരി
കോഴിക്കോട് :എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്ത നടപടിഫാഷിസ്റ്റ്ഭരണകൂടവേട്ടയുടെ ഭാഗമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി . വിയോജിപ്പുകളെയുംപ്രതിപക്ഷശബ്ദങ്ങളെയും അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. ഇ ഡി, എൻ ഐ എ, സി ബി ഐ തുടങ്ങിയ സംവിധാനങ്ങളെ സർക്കാർഇതിനായിദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എംകെഫൈസിയെ അറസ്റ്റ് ചെയ്ത ഭരണകൂടനടപടിയിൽ വെൽഫെയർ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി റസാഖ് പാലേരി പ്രസ്താവനയിലൂടെ അറിയിച്ചു.