ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

Update: 2025-03-13 05:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനത്തെ പല ഭാഗത്തും മഴ തുടരുന്നു. മഴയെത്തിയതോടെ കഠിനമായ ചൂടിന് ആശ്വാസമായി. എന്നാല്‍ ഇന്നലെയും ചില ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്തിരുന്നു.

കള്ളക്കടല്‍ പ്രതിഭാസ നിലനില്‍ക്കുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകുന്നതിനും വിലക്കുണ്ട്. അതേസമയം ഇന്ന് ഒരു ജില്ലകളിലും യെല്ലോ അലര്‍ട്ടില്ല.

Tags: