ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും മഴ കനക്കുന്നുവെന്ന് റിപോര്‍ട്ടുകള്‍.സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് മുതല്‍ രണ്ടുദിവസത്തേക്ക് വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
അടുത്ത അഞ്ചുദിവസം, സംസ്ഥാനത്തുടനീളം മഴ തുടരുമെും മുന്നറിയിപ്പുണ്ട്. ബാഗല്‍കോട്ട്, ബിദര്‍, ഗദഗ്, കലബുറഗി, കൊപ്പല്‍, റായ്ച്ചൂര്‍, വിജയപുര, യാദ്ഗിര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെല്ലാരി, ചിക്കമംഗളൂരു, ശിവമോഗ, വിജയനഗര്‍, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ധാര്‍വാഡ്, ഹാവേരി, ബാംഗ്ലൂര്‍ റൂറല്‍, ബാംഗ്ലൂര്‍ സിറ്റി, ചാമരാജനഗര്‍, ചിക്കബള്ളാപൂര്‍, മൈസൂര്‍, രാമഗുഡ, മന്‍സന്‍ഗരെ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.