ഇരട്ടന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കും; മഴ കനക്കും

Update: 2025-07-14 10:36 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. വടക്കു കിഴക്കന്‍ രാജസ്ഥാനും വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദവും പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി മറ്റൊരു ശക്തി കൂടിയ ന്യൂനമര്‍ദവും സ്ഥിതിചെയ്യുന്നതിനേ തുടര്‍ന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇവ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂലൈ 14, 16, 18 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 14മുതല്‍ 18വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ജൂലൈ 14 മുതല്‍ 18വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Tags: