സംസ്ഥാനത്ത് ഇന്നും ചൂടു കൂടും; ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Update: 2025-05-12 04:53 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടു കൂടും. ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

കനത്ത ചൂടുള്ളതിനാല്‍ വെയിലത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പരാമാവധി വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ മതിയായ വിശ്രമം എടുക്കുകയും വൈദ്യസഹായം തേടുകയും വേണമെന്നും മുന്നറിയിപ്പുണ്ട്.




Tags: