അവസാന വെടിയുണ്ട വരെയും തങ്ങള്‍ പോരാടും: ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെ
തെഹ്‌റാന്‍: അവസാന വെടിയുണ്ട വരെയും തങ്ങള്‍ പോരാടുമെന്ന് ഇറാന്‍. ഡല്‍ഹിയില്‍ നടന്ന റെയ്സിന ഡയലോഗ് 2026-ല്‍ പങ്കടെു്ത്തുകൊണ്ട് സംസാരിച്ച ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെയാണ് ഇക്കാര്യം പറഞ്ഞത്.
'യുഎസ്-ഇസ്രായേല്‍ ആക്രമണത്തിനെതിരെ രാജ്യത്തെ പ്രതിരോധിക്കാന്‍ ധൈര്യത്തോടെ പോരാടുകയല്ലാതെ തെഹ്റാന്റെ പക്കല്‍ മറ്റ് മാര്‍ഗമില്ല. അവസാന വെടിയുണ്ട വരെയും അവസാന സൈനികനെയും വരെ രാജ്യം ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു.
'യുഎസ് പ്രസിഡന്റ് ട്രംപ് ഇറാനിലെ നേതൃത്വത്തെ മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതേസമയം സ്വന്തം രാജ്യത്ത് ന്യൂയോര്‍ക്കിന്റെ മേയറെ പോലും നിയമിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഇത് ഒരുതരം കൊളോണിയല്‍ സമീപനമാണ്. സ്വന്തം രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു, പക്ഷേ ഇറാനിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.
ഇറാന്‍ നിലവില്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധാവസ്ഥയിലാണ്. നമ്മള്‍ സംസാരിക്കുമ്പോള്‍, എന്റെ സഹ പൗരന്മാര്‍ യുഎസിനാലും ഇസ്രായേലിനാലും ആക്രമിക്കപ്പെടുകയാണ്. ആക്രമണകാരിയെ പൂര്‍ണ്ണമായും ചെറുക്കുക എന്നതാണ് ഇറാന്റെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഖതിബ്‌സാദെ പറഞ്ഞു.