'മുക്കാളിയില്‍ സഞ്ചാര സ്വാതന്ത്യം തടസപ്പെടുത്തുന്ന റോഡ് വര്‍ക്കിന് പരിഹാരം കാണണം'; ഷംസീര്‍ ചോമ്പാല

Update: 2025-11-27 11:29 GMT

കോഴിക്കോട്: മുക്കാളിയില്‍ മുന്നറിയിപ്പില്ലാതെ റോഡ് വെട്ടിപ്പൊളിച്ച നടപടി യാത്രാ ദുരിതത്തിലാക്കുന്നുവെന്നും കരാര്‍ വര്‍ക്ക് ഏറ്റെടുത്ത അദാനി കമ്പനി റോഡ് പ്രവര്‍ത്തിയില്‍ നിരുത്തരവാദിത്വം കാണിക്കുന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമില്ലായമയാണെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല ആരോപിച്ചു. മുക്കാളിയില്‍ റോഡ് പ്രവര്‍ത്തി ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനങ്ങളുടെ ജീവനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസം സൃഷ്ടിക്കുന്നത് ഉത്തരവാദിത്വമില്ലായമയാണ്. മുക്കാളി പ്രദേശത്തെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. പൊടി ശല്യവും ജര്‍ക്കിങ്ങും കാരണം ശ്വാസതടസ്സവും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമേ അത്യാഹിത ഹോസ്പിറ്റല്‍ കേസുകള്‍ക്ക് വരെ ഗതാഗത ബുദ്ധിമുട്ട് അനുഭവിക്കുന്നു.

കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ആശാസ്ത്രീയ നിര്‍മ്മാണത്തെ തുടര്‍ന്ന് അവദൂത മാതാ ക്ഷേത്രത്തിനടുത്ത് രണ്ടു തവണ മണ്ണിടിഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് ആമേഖലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ മറ്റു സ്ഥലത്ത് നിര്‍മ്മാണം നടത്താവൂ എന്ന് തീരുമാനം എടുത്തിരുന്നു. ഈ വാക്കാണ് ഇപ്പോള്‍ കരാര്‍ കമ്പനി ലംഘിച്ചത്. ഉപയോഗിച്ച് കൊണ്ടിരുന്ന റോഡ് ഒരു മുന്നറിയിപ്പുമില്ലാതെ വെട്ടിപ്പൊളിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞതിനെ തുടര്‍ന്ന് അവിടെയെത്തിയ അദാനി കമ്പനി ഉദ്യോഗസ്ഥര്‍ എഎല്‍എ പറഞ്ഞതിനെ തുടര്‍ന്നാണ് ഞങ്ങള്‍ പണി ഈ സൈഡില്‍ ആരംഭിച്ചതെന്നായിരുന്നു പറഞ്ഞത്.

അപകടം നടക്കുമ്പോള്‍ ഷോ വര്‍ക്ക് നടത്തലല്ല ജനപ്രതിനിധികളുടെ ഉത്തരവാദിത്വമെന്ന് എംഎല്‍എ തിരിച്ചറിയണമെന്നും ഒരേ സമയം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍കൊപ്പം നില്‍ക്കുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന നാടകം ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ അവസാനിപ്പിക്കണമെന്നും അന്യായമായ രീതിയില്‍ റോഡ് വര്‍ക്ക് നടത്തുന്ന അദാനി കമ്പനിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ജനദ്രോഹ നടപടിക്കെതിരേ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഷംസീര്‍ ചോമ്പാല പറഞ്ഞു.