'ഞങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്'; ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങളുയല്‍ത്തി പ്രതിപക്ഷം

Update: 2025-07-28 06:02 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍.ഓപറേഷന്‍ സിന്ദൂരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് സഭയില്‍ ബഹളം അരങ്ങേറിയത്.

നമ്മുടെ അതിര്‍ത്തികള്‍ എങ്ങനെയാണ് സുരക്ഷിതമാക്കുന്നത്? എന്ന് കോണ്‍ഗ്രസ് എംപി പി ചിദംബരം ചോദിച്ചു. 'ഭീകരര്‍ പാകിസ്താനില്‍ നിന്നാണ് വന്നതെങ്കില്‍, നമ്മുടെ അതിര്‍ത്തികള്‍ എങ്ങനെയാണ് സുരക്ഷിതമാകുന്നത്? അവര്‍ വന്നു, ആ പ്രവൃത്തി ചെയ്തു, പോയി. അവരെ എയര്‍ലിഫ്റ്റ് ചെയ്ത് എയര്‍ഡ്രോപ്പ് ചെയ്‌തോ, അവര്‍ എവിടെ നിന്നാണ് വന്നത്, എവിടേക്ക് പോയി എന്ന് ഞങ്ങള്‍ ചോദിക്കും. ഞങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്'കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു

ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടെന്ന് ബിജെപി ഉത്തരം നല്‍കണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.അതേസമയം, ഓപറേഷന്‍ സിന്ദൂരില്‍ പക്ഷപാത രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നോതാവ് മായാവതി കേന്ദ്രത്തോടും പ്രതിപക്ഷത്തോടും അഭ്യര്‍ഥിച്ചു.

Tags: