നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയ സംഭവം; ജീവനോടെയുണ്ടെന്ന കാര്യത്തില്‍ തെളിവ് വേണമെന്ന് വെനസ്വേലന്‍ വൈസ് പ്രസിഡന്റ്
വെനസ്വേല: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി എന്ന പ്രസ്താവനയില്‍ പ്രതികരിച്ച് വെനസ്വേലന്‍ വൈസ് പ്രസിഡന്റ്. വെനസ്വേലയില്‍ വലിയ രീതിയിലുള്ള ആക്രമണം നടത്തിയെന്നും മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയെന്നും ട്രംപ് അറിയിച്ചുവെന്നും എന്നാല്‍ എവിടേക്കാണ് ഇവരെ കൊണ്ടു പോയതെന്ന് അറിയില്ലെന്നും വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗോസ് പറഞ്ഞു. അവര്‍ ജീവനോടെയുണ്ടെന്ന കാര്യത്തില്‍ തെളിവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.