ന്യൂഡൽഹി : തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരായ ജെപി നദ്ദ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, എൽ മുർഗൻ എന്നിവർ പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിന് നേതൃത്വം നൽകും.
സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിച്ച റിജിജു, സഭയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ സർക്കാരും പ്രതിപക്ഷവും തമ്മിൽ കൂടുതൽ ഏകോപനം വേണമെന്ന് ആവശ്യപ്പെട്ടു.
" ഓപ്പറേഷൻ സിന്ദൂർ പോലുള്ള സുപ്രധാന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ ഞങ്ങൾ തുറന്ന മനസ്സോടെയാണ് പ്രവർത്തിക്കുന്നത് . പാർലമെന്റ് സുഗമമായി നടത്തുന്നതിന് സർക്കാർ-പ്രതിപക്ഷ ഏകോപനം ഉണ്ടായിരിക്കണം," കിരൺ റിജിജു പറഞ്ഞു.