'സഖാവ് വി എസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങളും പ്രതീക്ഷയില്‍'; മെഡിക്കല്‍ ബുള്ളറ്റിന്‍ പങ്കുവെച്ച് വി എസ് അച്യുതാനന്ദന്റെ മകന്‍
തിരുവനന്തപുരം: അച്ഛന്‍ ആശുപത്രിയില്‍ തന്നെ തുടരുന്നത് തങ്ങളെ സംബന്ധിച്ച് വലിയ വേദനയാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോള്‍ പ്രതീക്ഷയുടെ ചില കിരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഫേസ്ബുക്കില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പങ്കുവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം....
തുടര്‍ന്ന് വരുന്ന ഡയാലിസിസ് ഇപ്പോഴുള്ള വിഷമതകള്‍ മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഡയാലിസിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം തലവന്‍ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രമത്തില്‍ ചികില്‍സ മുന്നോട്ട് കൊണ്ടുപോകാം എന്നാണ് അദ്ദേഹവും നിര്‍ദ്ദേശിച്ചത്. സഖാവ് വി എസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങള്‍ പ്രതീക്ഷയില്‍ത്തന്നെയാണ്.