വയനാട് തുരങ്കപാത; നിര്‍മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

ആനയ്ക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്ക പാതയ്ക്കാണ് തുടക്കമാകുന്നത്

Update: 2025-08-31 02:22 GMT

കോഴിക്കോട്: വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന്. ആനയ്ക്കാംപൊയില്‍ കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണത്തിന് ഇന്ന് വൈകീട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാളുകള്‍ നീണ്ട യാത്രാ ദുരിതത്തിന് തുരങ്ക പാതയുടെ നിര്‍മാണത്തോടെ അറുതിവരുത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

കച്ചവടാവശ്യങ്ങള്‍ക്കും മറ്റും വയനാട്ടിലേക്ക് പോകുന്നവര്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കുകയും മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ കിടക്കുകയും വേണം. തുരങ്ക പാത നിര്‍മ്മാണത്തോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: