വയനാട് ദുരന്തം; മരിച്ചവരിൽ 14 പേരെ തിരിച്ചറിഞ്ഞു

Update: 2024-07-30 08:34 GMT

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലുമുണ്ടായ ദുരന്തത്തില്‍ മരിച്ച 14 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്‌റഫ് (49), ലെനിന്‍, കുഞ്ഞിമൊയ്തീന്‍ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റജീന, ദാമോദരന്‍, വിനീത് കുമാര്‍, സഹന, കൗസല്യ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. മരണ സംഖ്യ കൂടിവരികയാണ്. 

Tags: