വയനാട് പുനരധിവാസ പദ്ധതി; ആദ്യഘട്ട വീടുകള്‍ ഫെബ്രുവരി ആദ്യ ആഴ്ചയോടെ കൈമാറും

Update: 2026-01-29 05:55 GMT

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതികളുടെ ഭാഗമായ ആദ്യഘട്ട വീടുകള്‍ ഫെബ്രുവരി ആദ്യ ആഴ്ചയോടെ കൈമാറുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റിലാണ് പ്രഖ്യാപനം. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ദുരന്തബാധിതര്‍ക്കും പ്രതിമാസസഹായവും ചികില്‍സാസഹായവും നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നാനൂറ്റിപ്പത്ത് വീടുകള്‍ ഉള്‍പ്പെടുന്ന ടൗണ്‍ഷിപ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. റോഡ്, ഡ്രെയിനേജ്, പൊതുജനാരോഗ്യകേന്ദ്രം, മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍,ഓപ്പണ്‍ തിയറ്റര്‍, മലിനജല സംസ്‌കരണ പ്ലാന്റ്, കളിസ്ഥലങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ടൗണ്‍ഷിപ്.

Tags: