വയനാട്ടില്‍ പാസ്റ്റര്‍ക്കെതിരേ വധഭീഷണി മുഴക്കിയ ബജ്‌റങ്ദളുകാര്‍ക്കെതിരേ കേസ്

Update: 2025-08-03 05:52 GMT

വയനാട്: ബത്തേരിയില്‍ പാസ്റ്ററെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടുമെന്നായിരുന്നു ഭീഷണി. പാസ്റ്ററുടെ വാഹനം തടഞ്ഞായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി.വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റര്‍ പോയത്. ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ബത്തേരി ടൗണില്‍ വച്ചാണ് പാസ്റ്ററുടെ വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പെന്തകോസ്ത് സഭയുടെ ഭാഗമായ െ്രെപസ് ആന്‍ഡ് വര്‍ഷിപ്പ് ചര്‍ച്ചിലെ പാസ്റ്റര്‍ക്കുനേരെയായിരുന്നു ഭീഷണി. സംഭവത്തില്‍ അന്ന് പരാതി ഉണ്ടായിരുന്നില്ലെന്നാണ് പോലിസ് പറയുന്നത്. പിന്നീട് ഇന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.