വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്‍കും

Update: 2025-03-19 11:25 GMT

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്‍കും. 10 ലക്ഷം രൂപ വീതം നല്‍കാനാണ് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായത്. 18 വയസ്സ് വരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയിലായിരിക്കും തുക കൈമാറുക. ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ കുട്ടികളുടെ രക്ഷകര്‍ത്താവിന് എത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്ന എസ്റ്റേറ്റിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ 26.56 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടാനാണ് പദ്ധതിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

Tags: