വെള്ളക്കെട്ടും ശുചിത്വക്കുറവും; ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ വഴിതടഞ്ഞ് യുവാക്കള്‍
ലഖ്‌നോ: വെള്ളക്കെട്ടും ശുചിത്വക്കുറവും പരിഹരിചില്ലെങ്കില്‍ വലിയ തരത്തിലുള്ള പ്രതിഷേധം നടത്തുമെന്ന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ യുവാക്കള്‍. മന്ത്രി നിതിന്‍അഗര്‍വാളിന്റെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാരും പോലിസുകാരും തമ്മില്‍ വലിയ തരത്തിലുള്ള വാക്കു തര്‍ക്കമാണ് ഉടലെടുത്തത്
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍, എല്‍ആര്‍പി കവലയില്‍ വര്‍ഷങ്ങളായി തുടരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
തങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും മഴ പെയ്യുമ്പോള്‍ സാഹചര്യം വീണ്ടും മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഇതിനൊരു പരിഹാരം കാണാതെ തങ്ങള്‍ വഴിയില്‍ നിന്നു മാറില്ലെന്നും ആളുകള്‍ പറഞ്ഞതോടെ, മന്ത്രി ജനങ്ങളോട് സംസാരിച്ചു. പ്രശ്‌നം പരിഹരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്.