5.31 കോടി രൂപ ചെലവില്‍ നിര്‍മിച്ച വാട്ടര്‍ടാങ്ക് രണ്ടാം വര്‍ഷം തകര്‍ന്നുവീണു
ലഖ്‌നോ: ജല്‍ ജീവന്‍ പദ്ധതിയുടെ ഭാഗമായി 5.31 കോടി രൂപ ചെലവില്‍ നിര്‍മിച്ച കൂറ്റന്‍ വാട്ടര്‍ ടാങ്ക് രണ്ടാം വര്‍ഷം തകര്‍ന്നുവീണു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ ചുനകാവ് ബെഹെമെയിലാണ് സംഭവം. പ്രദേശവാസികളായ 845 കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഈ വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരുന്നത്.
उत्तर प्रदेश : जिला सीतापुर में पानी की टंकी ढह गई। जनवरी–2024 में शुरू हुई थी। निर्माण पर 5.31 करोड़ रुपए खर्च हुए थे। ग्रामीण लगातार घटिया निर्माण की कंप्लेंट भी कर रहे थे। pic.twitter.com/1zX0CYtgya
— Sachin Gupta (@SachinGuptaUP) May 29, 2025
2024 ജനുവരിയിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഈ വാട്ടര്‍ ടാങ്ക് ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു വീണെന്ന് സുരക്ഷാ ജീവനക്കാരനായ ശത്രോഹന്‍ ലാല്‍ പറഞ്ഞു. സീതാപൂരില്‍ അടുത്തിടെ തകരുന്ന രണ്ടാം വാട്ടര്‍ ടാങ്കാണ് ഇത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ അഞ്ചെണ്ണം തകര്‍ന്നു കഴിഞ്ഞു.