പുതുവല്‍സര രാത്രിയില്‍ വാട്ടര്‍ മെട്രോ സര്‍വീസുകളില്‍ നിയന്ത്രണം

Update: 2025-12-27 10:47 GMT

കൊച്ചി: പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31നു കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകളില്‍ സമയക്രമത്തില്‍ മാറ്റം. ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍, ഹൈക്കോര്‍ട്ട്-ഫോര്‍ട്ട് കൊച്ചി എന്നീ റൂട്ടുകളിലെ സര്‍വീസുകള്‍ രാത്രി 7 മണിക്ക് അവസാനിക്കും.

ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ രാവിലെ 4 വരെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടുകളില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു റൂട്ടുകളിലെ സര്‍വീസുകള്‍ പതിവുപോലെ തുടരും.

Tags: