തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ കേന്ദ്ര ജല കമ്മീഷന്‍ നദികളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നദികള്‍ മുറിച്ചു കടക്കാനോ നദികളില്‍ ഇറങ്ങാനോ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
തൃശൂര്‍, കരുവന്നൂരില്‍(പാലക്കടവ് സ്റ്റേഷന്‍)മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.