വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

Update: 2025-05-20 01:45 GMT

ന്യൂഡല്‍ഹി: മുസ് ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസുകള്‍ പരിഗണിക്കുക. ഹരജികളില്‍ ഇടക്കാല വിധി വേണമോ എന്ന കാര്യമായിരിക്കും ഇന്നു തീരുമാനിക്കുക. കേസില്‍ ഒരു തീരുമാനം ഉണ്ടാവുന്ന വരെ വഖ്ഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. ഇക്കാര്യം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.