വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍; സുപ്രിംകോടതി ഹരജികള്‍ പരിഗണിക്കുക 16ന്

Update: 2025-04-08 13:39 GMT

ന്യൂഡല്‍ഹി: മുസ് ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പ്രാബല്യത്തില്‍. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഇനി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപീകരിക്കും. അതേസമയം, നിയമത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഏപ്രില്‍ 16ന് സുപ്രിംകോടതി പരിഗണിക്കും. തങ്ങളുടെ വാദം കേള്‍ക്കാതെ ഹരജികളില്‍ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തടസഹരജിയും നല്‍കിയിട്ടുണ്ട്. ഇതുവരെ 15 ഹരജികളാണ് നിയമത്തിന് എതിരെ സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്നത്.