ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ്‌സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും. വഖ്ഫ് നിയമഭേദഗതി ബില്ല്, മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന്റെ അംഗീകാരം തുടങ്ങിയ കാര്യങ്ങള്‍ സഭ ചര്‍ച്ച ചെയ്യും. മണിപ്പൂരിലെ പുതിയ അക്രമസംഭവങ്ങളും വോട്ടര്‍പട്ടികയില്‍ കൃത്രിമവും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിഷേധിക്കലാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. യുഎസിലെ ട്രംപ് ഭരണകൂടത്തോടുള്ള ഇന്ത്യയുടെ നിലപാടില്ലായ്മയും പ്രതിപക്ഷം ഉയര്‍ത്തും. വഖഫ് ബില്ലിനെ എതിര്‍ക്കാനും ഇന്ത്യ മുന്നണി വിപുലമായ കൂടിയാലോചന നടത്തും. ട്രംപിന്റെ പരസ്പരനികുതി ഭീഷണി, പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം തുടങ്ങിയവയും ചര്‍ച്ചയാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.