സൂമ്പയുടെ പേരിലെ സസ്‌പെന്‍ഷനെ ഒറ്റക്കെട്ടായി എതിര്‍ക്കണം: വഹ്ദത്തെ ഇസ്‌ലാമി

Update: 2025-07-02 15:53 GMT

മലപ്പുറം: സൂമ്പാ നൃത്തത്തെ സ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാനുള്ള നീക്കത്തെ എതിര്‍ത്ത വിസ്ഡം ഇസ്‌ലാമിക് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫിനെതിരായ നടപടിയെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് വഹ്ദത്തെ ഇസ്‌ലാമി. എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് സ്‌കൂളിന് അവധി കൊടുത്തതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചക്കു വരാതിരിക്കാന്‍ വേണ്ടി കൂടിയാണ് ഇങ്ങനെയൊരു നീക്കമെന്ന് സംശയിക്കുന്നതായി വഹ്ദത്തെ ഇസ്‌ലാമി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ജലാലുദ്ധീന്‍ പ്രസ്താവനയില്‍ പറഞ്ഞു. കാംപസുകളെ അധാര്‍മ്മികതയിലേക്കു നയിക്കാനുള്ള നീക്കവും എതിര്‍ക്കുന്നവര്‍ക്ക് തടയിടാനുള്ള ശ്രമങ്ങളും ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ല. സമുദായ നേതൃത്വം ഒറ്റക്കെട്ടായി ഇത്തരം കാര്യത്തില്‍ ജാഗ്രത പാലിക്കണം. അല്ലെങ്കില്‍ ഇതുപോലെ ഒറ്റതിരിഞ്ഞു ആക്രമിച്ച് സമുദായത്തിന്റെ ശബ്ദം തന്നെ ഇല്ലാതാക്കാന്‍ ഇനിയും ശ്രമങ്ങള്‍ നടക്കുമെന്നും പ്രസ്താവന പറയുന്നു.