ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വലിയ ചുടുകാട്ടില്‍ പ്രത്യേകം സംസ്‌കരിക്കും. വി എസിലെ പോരാളിയെയും നേതാവിനെയും കണ്ടെത്തിയ പി കൃഷ്ണപിള്ള, പോരാട്ടങ്ങള്‍ക്ക് തോളോടുതോള്‍ ചേര്‍ന്നുനിന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ കുഞ്ഞച്ചന്‍, എന്‍ ശ്രീധരന്‍, പി കെ വിജയന്‍, സൈമണ്‍ ആശാന്‍, ആര്‍ സുഗതന്‍, ടി വി തോമസ്, പി ടി പുന്നൂസ്, ജോര്‍ജ് ചടയംമുറി, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയവരെ സംസ്‌കരിച്ചതിന് സമീപമാണ് സംസ്‌കരിക്കുക. ചൊവ്വ പുലര്‍ച്ചെമുതല്‍ വലിയചുടുകാട്ടിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി.