അമ്പലപ്പുഴയില്‍ മല്‍സര സാധ്യത തള്ളാതെ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ മല്‍സര സാധ്യത തള്ളാതെ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടി ആണെന്നും വി എ അരുണ്‍കുമാര്‍ പ്രതികരിച്ചു. ജി സുധാകരനുമായി വ്യക്തിപരമായ ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമ്പലപ്പുഴയില്‍ ജി സുധാകരന്‍ പൊതുസ്വതന്ത്രനായി മല്‍സരിച്ചാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എ എ ഷുക്കൂര്‍. എന്നാല്‍ ജി സുധാകരന്‍ അവിടെ പൊതുസ്വതന്ത്രനായി മത്സരിച്ചാല്‍ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്‍ നിരയില്‍ ഉണ്ടാകുമെന്നും എ എ ഷുക്കൂര്‍ പറഞ്ഞു.