വി എസ് അച്യുതാനന്ദന് തമിഴ്‌നാട് നിയമസഭയില്‍ ആദരം

Update: 2025-10-14 07:04 GMT

ചെന്നൈ: മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് തമിഴ്‌നാട് നിയമസഭയില്‍ ആദരം. സ്പീക്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.അദ്ദേഹത്തിന്റെ വിയോഗത്തില്‍ സിപിഎമ്മിനോടും കുടുംബാംഗങ്ങളോടുമൊക്കെ അനുശോചനം അറിയിക്കുന്നു എന്നും അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

വി എസ് സമുന്നതനായ രാഷ്ട്രീയനേതാവാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സ്പീക്കര്‍ എം അപ്പാവു പറഞ്ഞു. ജനങ്ങളുടെയാകെ ഹൃദയം കവരാന്‍ വി എസിന് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 21 നാണ് വി എസ് അച്യുതാനന്ദന്‍ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2006മുതല്‍ 2011വരെ കേരള മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. അതേസമയം, കരൂര്‍ ദുരന്തത്തിലും സ്പീക്കര്‍ അനുശോചനം അറിയിച്ചു. ടി വി കെയുടെ പേരെടുത്ത പരാമര്‍ശിക്കാതെയായിരുന്നു അനുശോചന പ്രമേയം.

Tags: