മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
മുംബൈ: മഹാരാഷ്ട്രയിലുടനീളമുള്ള 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7:30 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5:30 വരെ തുടരും. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കും.
ഏറ്റവും പ്രധാനപ്പെട്ടത് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് (ബിഎംസി). 2017 ന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഇവിടെ ഭൂരിപക്ഷത്തിന് 114 സീറ്റുകള്‍ ആവശ്യമാണ്. ബിഎംസിയിലെ 227 സീറ്റുകളില്‍ 32 എണ്ണവും ബിജെപി-ശിവസേന സഖ്യവും ശിവസേന (യുബിടി)-മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും തമ്മില്‍ നേരിട്ട് മല്‍സരിക്കുന്ന സീറ്റുകളാണ്.
ബോളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, ഗാനരചയിതാവ് ഗുല്‍സാര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. ചില സ്ഥലങ്ങളില്‍ ഇവിഎം തകരാറുകള്‍ ഉണ്ടെന്ന് പരാതികള്‍ ഉണ്ടായിരുന്നു. 15-20 മിനിറ്റിനുള്ളില്‍ ഉദ്യോഗസ്ഥര്‍ അവ മാറ്റിസ്ഥാപിച്ചു.