ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടികയിലെ വിവരങ്ങളില്‍ മാറ്റംവരുത്തിയാല്‍ 15 ദിവസത്തിനകം ഫോട്ടോപതിച്ച പുതിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ വഴി ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാകുന്നതുമുതല്‍ തപാല്‍വകുപ്പ് വോട്ടര്‍ക്ക് കാര്‍ഡുകള്‍ കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിങ് സംവിധാനം ഉറപ്പാക്കും. ഓരോ ഘട്ടത്തിലും വോട്ടര്‍മാര്‍ക്ക് എസ്എംഎസ് വഴി അറിയിപ്പുകള്‍ ലഭിക്കും.