തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും. തെരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ വെബ്‌സൈറ്റിലെ https://www.sec.kerala.gov.in/public/te/ ലിങ്കില്‍ ലഭ്യമാകും. ആകെ 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. വയനാട് ഒഴികെ 13 ജില്ലകളിലെ 30 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.