സഹോദരിയുടെ പരാതി, വ്‌ലോഗര്‍ രോഹിത്തിനെതിരെ കേസ്

Update: 2025-05-21 16:15 GMT

ആലപ്പുഴ: ഗ്രീന്‍ഹൗസ് ക്ലീനിങ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗര്‍ രോഹിത്തിനെതിരെ കേസ്. സഹോദരിയേയും അമ്മയേയും മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് ആലപ്പുഴ വനിതാ പോലിസ് കേസെടുത്തത്. സഹോദരിയാണ് പരാതി നല്‍കിയത്. അമ്മയെയും സഹോദരിയെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ രോഹിത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.