വി കെ മിനിമോളെ കൊച്ചി കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുത്തു

Update: 2025-12-26 10:06 GMT

കൊച്ചി: വി കെ മിനിമോളെ കൊച്ചി കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുത്തു. 48 വോട്ട് നേടിയതോടെയാണ് മേയര്‍ സ്ഥാനം ഉറപ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടുകളും എന്‍ഡിഎക്ക് ആറ് വോട്ടുകളും ലഭിച്ചു.ആദ്യ രണ്ടരവര്‍ഷമാണ് മിനിമോള്‍ മേയറാവുക. തുടര്‍ന്നുള്ള രണ്ടരവര്‍ഷം ഷൈനി മേയറാകും

മിനിമോളെ ഷാള്‍ അണിയിച്ച് ദീപ്തി മേരി വര്‍ഗീസ് അഭിനന്ദിച്ചു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വര്‍ഗീസ് ഇറങ്ങിപ്പോയി. . ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികളില്‍ തീരുമാനമെടുത്തത്.

Tags: