വിഴിഞ്ഞം സമരം; മന്ത്രിസഭ ഉപസമിതി-സമരസമിതി ചര്‍ച്ച വൈകിട്ട്

Update: 2022-09-05 05:15 GMT
തിരുവനന്തപുരം : വിഴിഞ്ഞം സമരക്കാരുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.വൈകീട്ട് ആറിനാണ് ചര്‍ച്ച. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉള്‍പ്പെടെ 7 ഇന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം.

സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ഉപവാസ സമരവും തുടങ്ങുകയാണ്. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തില്‍ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി പി സുഹൈബ് മൗലവി ഉപവാസസമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയിലും സമരവേദിയിലെത്തും.കൊല്ലങ്കോട്, പരുത്തിയൂര്‍ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21ാം ദിനമായ ഇന്ന് സമരത്തിന് എത്തുക.


Similar News