വിഴിഞ്ഞത്ത് ഈ മാസം 11ന് കപ്പല്ലെത്തും ; 12 ന് ട്രയൽ റണ്ണെന്ന് തുറമുഖ വകുപ്പ് മന്ത്രി

Update: 2024-07-05 11:58 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഈ മാസം 11ന് കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ട്രയല്‍ റണ്‍ 12ന് നടത്തുമെന്നും ഈ വര്‍ഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും തുഖമുഖ വകുപ്പ് മന്ത്രി അറിയിച്ചു. ഏകദേശം 1500 കണ്ടെയ്‌നര്‍ ഉള്ള കപ്പലാണ് വരുന്നത്. അഭിമാനകരമായ മുഹൂര്‍ത്തമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുറമുഖത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ പൂര്‍ണമായി. റെയില്‍ കണക്റ്റിവിറ്റിയും റിങ് റോഡും സജ്ജമാക്കുമെന്നും വിഎന്‍ വാസവന്‍ അറിയിച്ചു. 12ന് രാവിലെയോടെയാണ് ട്രയല്‍ റണ്‍ നടത്തുക. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ചടങ്ങിന് എത്തും. മുഖ്യമന്ത്രിയാണ് ഉദ്ഘാടകന്‍. 12ന് എത്തുന്ന കപ്പലിന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കമ്മീഷനിംഗ് ഓണത്തിന് നടത്താനായേക്കുമെന്നാണ് കരുതുന്നത്. അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും വിഎന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു. കമ്മീഷനിങ്ങിന് ശേഷം മാത്രം പിന്നീട് കപ്പലുകള്‍ എത്തൂ. ഒറ്റ കപ്പല്‍ മാത്രമാണ് ട്രയല്‍ റണ്ണിന് എത്തുക. റെയില്‍ കണക്ടിവിറ്റി രണ്ട് വര്‍ഷത്തിനകം സജ്ജമാക്കുമെന്നും വി എന്‍ വാസവന്‍ അറിയിച്ചു.

Tags: