ഹരിത ചട്ടലംഘനം; കോഴിക്കോട് ജില്ലയില്‍ 450 കിലോയോളം നിരോധിത ഫ്‌ലക്‌സ് പിടിച്ചെടുത്തു
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 450 കിലോ നിരോധിത ഫ്‌ലക്‌സ് പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിന്റിങ് മെറ്റിരിയല്‍ ഹോള്‍സെയില്‍ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് ഫ്‌ലക്‌സ് പിടികൂടിയത്.
ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരായ സി കെ സരിത്, ഒ ജ്യോതിഷ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഡി ആര്‍ രജനി, വി കെ സുബറാം എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും. ഫ്‌ലക്‌സ് സൂക്ഷിച്ച സ്ഥാപന ഉടമക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കള്‍ കോര്‍പറേഷന് കൈമാറുകയും ചെയ്തു.