വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്ന്; പഞ്ചായത്ത് അംഗം അറസ്റ്റില്‍
മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാല്‍ (35) ആണ് അറസ്റ്റിലായത്. പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് ജമാല്‍. വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നാണ് മൂന്നുദിവസം മുമ്പ് യുവതി കാക്കഞ്ചേരി പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിച്ചത്. ജമാലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജമാലിനെ പഞ്ചായത്ത് അംഗസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സിപിഎം പള്ളിക്കല്‍ ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു.