വിജയ് യുടെ റാലിയിലെ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 39 പേര്‍ മരണപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. കരൂറില്‍ നടന്ന റാലിക്കിടെയാണ് അപകടം. പരിക്കേറ്റ നിരവധിപേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപയും തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അപകടകാരണം അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി അരുണ ജഗദീശന്‍ അധ്യക്ഷയായ ഒരു കമ്മീഷനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.