വിജയ് യുടെ സിനിമ ജനനായകന് തിരിച്ചടി; റിലീസിന് അനുമതിയില്ല

Update: 2026-01-27 05:29 GMT

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് യുടെ അവസാന സിനിമയായ ജനനായകന് റിലീസ് അനുമത് നിഷേധിച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സെന്‍സര്‍ബോര്‍ഡിന്റെ അപ്പീല്‍ പരിഗണിച്ചത്.

ജനുവരി ഒൻപത് പൊങ്കൽ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്. 

സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് സിനിമാ നിര്‍മ്മാതാക്കളായ കെ വി എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ അറിയിച്ചത്.സിബിഎഫ്‌സി നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടും സിനിമ വീണ്ടും റിവ്യൂ കമ്മിറ്റിക്ക് വിടുകയാണ് ചെയ്തത്. സിനിമ റിലീസ് വൈകുന്നതു മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

കേസിൽ വിശദമായ വാദം കേൾക്കാൻ സിംഗിൾ ബഞ്ചിനോട് ഹൈക്കോടതി നിർദേശിച്ചു.

Tags: