വിജയ് യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കം

മൂന്നു ജില്ലകളിലാണ് നാളെ പര്യടനം

Update: 2025-09-12 03:40 GMT

തിരുച്ചിറപ്പള്ളി(തമിഴ്‌നാട്): തമിഴ് വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കം. തിരുച്ചിറപ്പള്ളിയുള്‍പ്പടെ മൂന്നു ജില്ലകളിലാണ് നാളെ പര്യടനം. കര്‍ശന ഉപാധികളോടെയാണ് പോലിസ് വിജയ്‌യുടെ റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് വിജയ്ക്കുള്ളത്.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഒമ്പതരയോടെ പ്രസംഗവേദിക്കരികിലെത്തണം. വിജയ് റോഡ് ഷോ നടത്തരുത്. വിജയ്യുടെ വാഹനത്തിനൊപ്പം ആറ് വാഹനങ്ങളേ പാടുള്ളു. 10:35ന് പ്രസംഗം തുടങ്ങിയാല്‍ 11:00 മണിക്ക് അവസാനിപ്പിക്കണം. ഇങ്ങനെയാണ് പോലിസ് നിര്‍ദ്ദേശിച്ചിട്ടുള്ള നിബന്ധനകള്‍. തിരുച്ചിറപ്പള്ളിക്കു ശേഷം പെരുമ്പലൂര്‍, അരിയെല്ലൂര്‍ ജില്ലകളിലും വിജയ് പര്യടനം നടത്തും. ശനിയാഴ്ചകളില്‍ മാത്രമാണ് പര്യടനം നടത്തുക. ആരാധക കൂട്ടത്തിനപ്പുറം ജനങ്ങളിലേക്കെത്താന്‍ സംസ്ഥാന പര്യടനം ഉപകാരപ്പെടുമെന്നാണ് വിജയ്യുടെയും തമിഴ് വെട്രിക് കഴകത്തിന്റെയും പ്രതീക്ഷ.

Tags: