ആര്‍ടി ഓഫീസുകളില്‍ ലക്ഷങ്ങളുടെ കൈക്കൂലി ഇടപാട്; 21 ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍പേ വഴി ലഭിച്ചത് 7.84 ലക്ഷം

Update: 2025-07-20 07:18 GMT

തിരുവനന്തപുരം: ആര്‍ടി ഓഫീസുകളില്‍ ഗൂഗിള്‍ പേ വഴി വന്‍ കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തി. 21 ഉദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകളാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. ഏജന്റുമാരില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ഈ പണം കൈപ്പറ്റിയത്. ഗൂഗിള്‍ പേ വഴി നടന്ന പണമിടപ്പാടിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നു.

ഇന്നലെ വൈകിട്ട് 4.30നാണ് ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ് എന്ന പേരില്‍ മിന്നല്‍ പരിശോധന ആരംഭിച്ചത്. 81 ഓഫീസുകളില്‍ വിജിലന്‍സ് സംഘം അന്വേഷണം നടത്തി. ഗൂഗിള്‍ പേ വഴി ഉദ്യോഗസ്ഥര്‍ 7,84,598 രൂപ കൈക്കൂലിയായി പിരിച്ചെടുത്തതായി കണ്ടെത്തി. ഏജന്റുമാരില്‍ നിന്ന് വിജിലന്‍സ് സംഘം 1,40,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു.