മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ 'ഞെട്ടി' വിജിലന്‍സ്; നോട്ട് കെട്ടുകള്‍ സൂക്ഷിച്ചത് പ്രിന്ററിനുള്ളില്‍

ചെക്ക്‌പോസ്റ്റിലെ പ്രിന്ററിനുള്ളില്‍ പേപ്പറിന് പകരം നോട്ട് കെട്ടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. ഉപയോഗശൂന്യമായ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്നും പണം പിടികൂടി.

Update: 2024-01-26 10:07 GMT

പാലക്കാട്: വാളയാര്‍ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചെക്ക്‌പോസ്റ്റിലെ പ്രിന്ററിനുള്ളില്‍ പേപ്പറിന് പകരം നോട്ട് കെട്ടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. ഉപയോഗശൂന്യമായ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്നും പണം പിടികൂടി. 25,650 രൂപയാണ് മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്.

Tags:    

Similar News