ഇന്ധനവില ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് വിയറ്റ്‌നാമീസ് വിമാനക്കമ്പനികള്‍

Update: 2026-03-27 06:40 GMT

വിയറ്റനാം: ദേശീയ വിമാനക്കമ്പനിയായ വിയറ്റ്‌നാം എയര്‍ലൈന്‍സ് ഏപ്രില്‍ 1 മുതല്‍ ഏഴ് ആഭ്യന്തര റൂട്ടുകളിലെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. ജെറ്റ് ഇന്ധന വില ബാരലിന് 120 മുതല്‍ 160 ഡോളര്‍ വരെ എത്തിയാല്‍ മൊത്തം വിമാന സര്‍വീസുകള്‍ 10 മുതല്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.

വിയറ്റ്‌നാമില്‍ ജെറ്റ് ഇന്ധന വില കുതിച്ചുയരുന്നതിനാലാണ് , ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍ തീരുമാനിച്ചത്. ആഭ്യന്തര വിമാന സര്‍വീസുകളെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക.

Tags: