കഅ്ബക്ക് സമീപം ഫലസ്തീന്‍ പതാക ഉയര്‍ത്തിയ ആള്‍ അറസ്റ്റില്‍

Update: 2025-07-28 12:03 GMT

മക്ക: കഅ്ബയ്ക്ക് സമീപം ഫലസ്തീന്‍ പതാക ഉയര്‍ത്തിയ ഈജിപ്ഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ഗസയിലെ മാനുഷിക പ്രതിസന്ധിയെ കുറിച്ചും ഈജിപ്ഷ്യന്‍ പൗരന്‍ പറയുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം സുരക്ഷാ സേന അയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

ഹജ്ജ്, ഉമ്ര തീര്‍ത്ഥാടനങ്ങളില്‍ സൗദി അറേബ്യ രാഷ്ട്രീയം പൂര്‍ണമായും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. പതാകകളോ മുദ്രാവാക്യങ്ങളോ അനുവദിക്കില്ല. ആത്മീയ അനുഭവം കളയാന്‍ സമ്മതിക്കില്ലെന്നാണ് സൗദിയുടെ നിലപാട്. ഫലസ്തീനെ കുറിച്ച് സൂചന നല്‍കുന്ന തലക്കെട്ട് ധരിച്ചതിന് ഒരു തുര്‍ക്കി പൗരയെ നേരത്തെ സൗദി പോലിസ് തടഞ്ഞിരുന്നു. ഫലസ്തീന്‍ പതാകയുള്ള ബാഗ് ധരിച്ച ഫലസ്തീനി യുവതിയേയും നേരത്തെ പോലിസ് തടയുകയുണ്ടായി.