കനത്ത മഴ: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ മേല്‍ക്കൂര പൊട്ടി വീണു (വീഡിയോ)

Update: 2025-05-25 11:39 GMT

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ഭാഗത്തെ മേല്‍ക്കൂര പൊട്ടിവീണു. ആര്‍ക്കും പരിക്കില്ല. അമിതമായി മഴ പെയ്തതിനാല്‍ പൊട്ടിവീണതായി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കെട്ടിടത്തിന് ഘടനാപരമായ തകരാറ് സംഭവിച്ചിട്ടില്ലെന്നും പ്രസ്താവന പറയുന്നു. ഇന്നലെ മുതല്‍ ഡല്‍ഹിയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതുവരെ ഈ വിമാനത്താവളത്തിലെ 49 സര്‍വീസുകള്‍ റദ്ദാക്കി.