ഇസ്രായേലിനെതിരെ നിരവധി പോര്‍മുനകള്‍ ഉള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍

Update: 2025-06-22 09:16 GMT

തെഹ്‌റാന്‍: ഇറാനില്‍ കടന്നാക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ ഖൈബര്‍ ഷെക്കാന്‍ മിസൈല്‍ ഉപയോഗിച്ച് ഐആര്‍ജിസി. നിരവധി പോര്‍മുനകള്‍ ഉള്ള മൂന്നാം തലമുറ മിസൈലായ ഖൈബര്‍ ഷെക്കാന്‍ മിസൈല്‍ ആദ്യമായി ഉപയോഗിച്ചെന്നാണ് ഐആര്‍ജിസിയുടെ പ്രസ്താവന പറയുന്നത്. മീഡിയം റെയ്ഞ്ച് ബാലിസ്റ്റിക് മിസൈല്‍ (എംആര്‍ബിഎം) ആയ ഖൈബര്‍ ഷെക്കാന് വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുണ്ട്. തന്ത്രപ്രധാനകേന്ദ്രങ്ങളെ ആക്രമിക്കാനാണ് ഈ മിസൈല്‍ ഉപയോഗിക്കുക. ഖര ഇന്ധനം ഉപയോഗിക്കുന്ന ഈ മിസൈല്‍ അതിവേഗം ലോഞ്ച് ചെയ്യപ്പെടുകയും സഞ്ചരിക്കുകയും ചെയ്യും. വ്യോമപ്രതിരോധ മിസൈലുകളെ വെട്ടിച്ച് രക്ഷപ്പെടാനും ഇതിന് സാധിക്കും.